top of page

Division in the Syro Malabar Church: Reflections

syromalabargloballaity4justice

Photo credit to Public domain

പിശാചിനെ ആരാധിപ്പിക്കുന്ന സീറോമലബാർ സഭാ നേതൃത്വം


സീറൊ മലബാർ സഭ രണ്ടായി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു



സീറൊ മലബാർ സഭയിലെ ആരാധനാ രീതികൾ സമകാലീന ലോകത്ത് രണ്ടായി വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മുഖാമുഖം നിൽക്കുന്ന കാർമ്മികനും വിശ്വാസി സമൂഹത്തിനും മദ്ധ്യെ ക്രിസ്തു സാന്നിധ്യമുറപ്പിച്ച് , വിശ്വാസത്തോടെ ആരാധന നടത്തുന്നവരും അൾത്താര ഭിത്തിയിൽ പ്രതിഷ്ടിക്കപ്പെട്ട ക്രൂശിതനായക്രിസ്തുവില്ലാത്ത കുരിശ് കേന്ദ്രീകരിച്ച് ആരാധന നാത്തുന്നവരും തമ്മിലുള്ള ആശയ സംഘടനങ്ങൾ സീറൊ മലബാർ സഭയിൽ അനൈക്യത്തിന്റെ വിത്തുകൾ പാക്കിക്കഴിഞ്ഞു.



പതിനാറാം നൂറ്റാണ്ടിൽ മൈലാപൂരിൽ നിന്നും ഇൻഡ്യയുടെ മറ്റ് ഒന്ന് രണ്ട് ഭാഗങ്ങളിൽ നിന്നും ഒരു കുരിശിന്റെ മോഡൽ കണ്ടെടുത്തതാണ് ഇന്ന് ഒരു വിഭാഗം ആരാധനക്ക് ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്.



തോമാസ്ളീഹ കൊണ്ടുവന്ന കുരിശെന്ന തെറ്റിദ്ധാരിപ്പിക്കുന്ന പ്രചരണം



തോമാസ്ളീഹ കൊണ്ടുവന്ന കുരിശെന്ന പ്രചരണത്തോടെ മാർത്തോമ്മ കുരിശെന്ന് ഇതിന് നാമകരണം നൽകപ്പെട്ടിട്ടുണ്ട്. എന്നാൽ ക്രിസ്തുവിന്റെ മറ്റു ശിഷ്യർ സുവിശേഷപ്രചരണം നടത്തിയ ലോകത്തിന്റെ മറ്റൊരു ഭാഗത്തും ഈ കുരിശ് ആരാധനക്കായി ഉപയോഗിക്കുന്നില്ല എന്നത് ഒരു യാഥാർത്യമാണ്. മൈലാപൂരിൽ പോർച്ചുഗീസുകാർ ഖനനത്തിലൂടെ കണ്ടെത്തിയ ഈ കുരിശ് റേഡിയോ കാർബൺ ഡേറ്റിങ്ങിലൂടെ കാലപ്പഴക്കം നിർണ്ണയിച്ചതനുസരിച്ച് അഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല ക്രൈസ്തവസഭയിൽ കുരിശ് ആരാധനയുടെ ഭാഗമാകുന്നത് നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ കാലo മുതലാണ് എന്ന ചരിത്ര സത്യം തോമാസ്ലീഹായുടെ കുരിശ് എന്ന പ്രചരണത്തിന്റെ മുനയൊടിക്കുന്നു. ഇതറിയാത്തവരല്ല സഭാ പിതാക്കൻമാരും പക്ഷെ ആരുടെയൊ സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി അമിതവും അൽഭുത കരവുമായ പ്രാധാന്യം ഇതിനു നൽകുമ്പോൾ ഈ കരിശിന്റെ യഥാർതഥ ചരിത്രം അന്വേഷിക്കേണ്ടത് ഒരു വിശ്വാസിയുടെ കൗതുകകരമായ ജിജ്ഞാസയാണ്.



മാർത്തോമ്മ കുരിശ്, ക്ലാവർ കുരിശ്, താമരക്കുരിശ് , മാനിക്കേയൻ കുരിശ്



അവകാശികളില്ലാതെ പതിനാറാം നൂറ്റാണ്ടിൽ കണ്ടെടുത്ത ഈ കുരിശിന് ക്ലാവർ കുരിശ്, താമരക്കുരിശ് , മാനിക്കേയൻ കുരിശ് എന്നെല്ലാം വിളിപ്പേരുണ്ട്. ഈ കുരിശിന്റെ യഥാർത്ഥ അവകാശികൾ ആരെന്ന ചരിത്ര യാഥാർത്ഥങ്ങളിലൂടെയുള്ള അന്വേഷണം ചെന്നെത്തുന്നത് മാണിക്കേയൻ മതത്തിലേക്കാണ്. പേർഷ്യയിൽ മൂന്നാം നൂറ്റാണ്ടിൽ ക്രിസ്തു സഭാംഗമായി ജനിച്ച മാനിക്കേയൂസ് എന്ന മാണി എന്ന് വിളിപ്പേരുള്ള മനുഷ്യൻ പിന്നീട് ബുദ്ധമതത്തിൽ ആകൃഷ്ടനാവുകയും ബുദ്ധമത തത്യങ്ങളും സൗരാഷ്ട്ര മതതത്വങ്ങളും പ്ലേറ്റോ യുടെ ചില ചിന്തകളും ക്രിസ്തു ദർശനങ്ങളും സമന്വയിപ്പിച്ച് പുതിയ ചില ചിന്തകൾ രൂപപ്പെടുത്തുകയും ചെയ്തിരുന്നു.. മാനിക്കേയൂസ് മുന്നോട്ട് വച്ച തത്വചിന്തയിലധിഷ്ടിതമായ ജ്ഞാനവാദം ഒത്തിരി ശിഷ്യരെയും അനുയായികളെയും അദേഹത്തിനു നേടിക്കൊടുത്തു. താൻ ത്രിത്വത്തിലെ മൂന്നാം നാമധാരനായ പരിശുദ്ധാത്മാവിന്റെ മന്യുഷ്യവാതാരമാണെന്നും മയിലിന്റെ പുറത്തുകയറി താൻ സ്വർഗ യാത്ര നടത്താറുണ്ടെന്നും ആ മനുഷ്യൻ അവകാശപ്പെട്ടിരുന്നു. മാനിക്കേയുസിനുണ്ടായ അനുയായികളുടെയും ആരാധകരുടെയും ബാഹുല്യം കണ്ട് അമ്പരന്ന പേർഷ്യൻ ചക്രവർത്തി ബഹ്രാം A D 276 ൽ തന്റെ പടയാളികളെക്കൊണ്ട് മാനിക്കേ യൂസിനെ ഒരു കുരിശിൽ ബന്ധിച്ച് മർദ്ധിക്കയും പിന്നീട് കഴുത്തറുത്ത് കൊല്ലുകയും ചെയ്തു. മാനിക്കേയൂസിന്റെ മരണശേഷം പ്രചുര പ്രചാരം നേടിയ മാണിക്കേയൻ മതത്തിന്റെ ചിഹ്നമായി മാണിക്കേയൂസിന്റെ ശിഷ്യർ രൂപകൽപന ചെയ്തതാണ് ഈ താമര കുരിശെന്നു പറയപ്പെടുന്നു.



മാനിക്കേയൻ കുരിശിന്റെ രൂപകൽപന



മാനിക്കേയുസിനെ ഏറെ സ്വാധീനിച്ച ബുദ്ധമതത്തിന്റെ ചിഹ്നമായ താമര അടിഭാഗത്തും അതിനു മുകളിൽ അയാളെ കൊല്ലാനുപയോഗിച്ച കുരിശുo ആ കുരിശിന്റെ മൂന്ന അഗ്രങ്ങളിൽ . മൂന്ന് വീതം താമരയിതളുകളും മുകളിൽ ജ്ഞാനവാദത്തിന്റെയും പരിശുദ്ധാത്മാവിന്റെയും പ്രതീകമായി പ്രാവും പ്രതിഷ്ടിച്ചുക്കൊണ്ടാണ് മാനിക്കേയൻ കുരിശ് രൂപകൽപന ചെയ്തത്. മാണിക്കേയൻ മതത്തിന്റെ പ്രധാന ഭാഷയായ പെഹ്‌ലവിയാണ് ഇതിൽ ആലേഘനം ചെയ്യപ്പെട്ടിരുന്നത് മറിച്ച് കൽദായ ഭാഷയായ സുറിയാനി ഒന്നിൽ പോലും ഉണ്ടായിരുന്നില്ല -



നാലാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെ മാനിക്കേയൻ മതം ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള മതം



നാലാം നൂറ്റാണ്ടു മുതൽ ഏഴാം നൂറ്റാണ്ടു വരെ മാണിക്കേയൻ മതം ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള മതങ്ങളിലൊന്നായിരുന്നു എന്നും പതിനൊന്നാം നൂറ്റാണ്ടു വരെ ഇന്ത്യയിലും ചൈനയിലും ഈ മതം നില നിന്നിരുന്നുവെന്നും പല ചരിത്രകാരൻമാരും സാക്ഷ്യപ്പെടുത്തുന്നു. മാണിക്കേയൻ മതത്തിന്റെ സുവർണകാലഘട്ടമായ 5 , 6 , 7 നൂറ്റാണ്ടുകളിൽ ഇൻഡ്യയിൽ കൊണ്ടുവന്നതും പിന്നിട്ട് ഈ മതം ക്ഷയിച്ചപ്പോൾ ഉപേക്ഷിക്കപ്പെട്ട് മണ്ണിനടി യിലായതുമായ മാണിക്കേയൻ കുരിശായിരിക്കാം പതിനാറാം നൂറ്റാണ്ടിൽ കണ്ടെടുക്കപ്പെടുന്നത്.



പോർച്ചുഗീസുകാരുo ഗോവൻ ബിഷപ്പും ആവശ്യപ്പെട്ടിട്ടും നിഷേദാത്മക നിലപാടോടെ നിലകൊണ്ട പൂർവികർ



മൈലാപൂരിൽ നിന്നും പോർച്ചുഗീസ് കാർ 1547-ൽ കണ്ടെടുത്ത ഈ കുരിശിനെ വിശ്വാസപൂർവ്വം വണങ്ങണമെന്ന് പോർച്ചുഗീസുകാരുo ഗോവൻ ബിഷപ്പും ആവശ്യപ്പെടുന്നുണ്ടെങ്കിലും നിഷേദാത്മക നിലപാടോടെ അതിനെതിരെ നിലകൊണ്ടവർ പിന്നീട് നാലു നൂറ്റാണ്ടുകൾക്കു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ തങ്ങളുടെ പാരമ്പര്യ കുരിശെന്നു പ്രഖ്യാപിച്ച് ഏറ്റെടുക്കുകയും തങ്ങളുടെ ആരാധനയുടെ ഭാഗമാക്കുകയുമായിരുന്നു.



Photo credit to Public domain


ബിഷപ്‌ പവ്വത്തിലിന്റെ പിശാചിന്റെ തന്ത്രം


_ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പോർച്ചുഗീസുകാർ പോലും ഉപേക്ഷിച്ചുകളഞ്ഞ ഈ കുരിശിനെ 'നാലു നൂറ്റാണ്ടുകൾക്കു ശേഷം കൽദായ അനുഭാവിയായ സീനിയർ ബിഷപ്‌ പവ്വത്തിൽ തന്ത്രപരമായി മാർത്തോമ്മ കുരിശെന്ന നാമകരണത്തോടെ ഏതാനും രൂപതകളുടെ ഔദ്യോഗിക മുദ്രയാക്കി പ്രതിഷ്ഠിച്ചു. എന്നാൽ ഇതിനു പിന്നിലെ യഥാർത്ഥ തന്ത്രം പിശാചിന്റെതായിരുന്നു എന്ന് സമകാലീന സംഭവങ്ങൾ നമ്മെ ബോധ്യമാക്കുന്നു.



അന്യമത ചിഹ്നങ്ങൾ അൾത്താരയിലുo തിരുവസ്ത്രങ്ങളിലും സ്ഥാനം പിടിക്കുന്നു



'ക്രൂശിതനായ ക്രിസ്തുവിന്റെ രൂപവും ജീവിക്കുന്ന ക്രിസ്തു സന്നിഹിതനായ സക്രാരിയും അൾത്താരയുടെ മൂലയിലേക്കൊതുക്കപ്പെടുകയും അന്യമത ചിഹ്നങ്ങളായ മാനിക്കേയൻ കുരിശുo മയിലും അൾത്താരയിലുo തിരുവസ്ത്രങ്ങളിലും സ്ഥാനം പിടിക്കുക്കുകയും ചെയ്യുമ്പോൾ ഇത് പിശാചിന്റെ ബുദ്ധിയല്ലാതാകാൻ തരമില്ല.



ഒന്നാം പ്രമാണത്തിന്റെ ലംഘനം



ഒന്നാം പ്രമാണത്തിന്റെ ലംഘനം ദൈവത്തിന് ഏറെ അപ്രീതികരവും സാത്താനെ പ്രീതിപ്പെടുത്തുന്നതുമാണ് എന്ന സത്യം ഏവർക്കും ബോധ്യമുള്ളതാണ്. സാത്താന്റെ കോട്ടകൾ തകർക്കുന്ന മാതാവിന്റെ ജപമാലയും മനുഷ്യമക്കൾ ദൈവാരൂപിയിൽ നിറയുന്ന ദിവ്യകാരുണ്യ ആരാധനയും രക്ഷാകര ദൗത്യത്തിന്റെ സ്മരണകളിൽ പാപ മോചനമേകുന്ന കുരിശിന്റെ വഴിയും ചിലർക്ക് ചതൂർഥിയാകുമ്പോൾ നാം മനസിലാക്കേണ്ടത് പിശാചിന് ചതുർത്ഥിയായതും വിശ്വാസികളെ ദൈവത്തിലേക്കടുപ്പിക്കുകയും ചെയ്യുന്നതാണ് ഇവയെല്ലാം എന്ന യാഥാർത്ഥ്യമാണ്. ആരാധനാരീതികളിലെ കോപ്രായങ്ങൾ കൊണ്ടും ദൈവശാസ്ത്രത്തിലെ പാഷാണ്ടതകൾ കൊണ്ടും നശിപ്പിക്കപ്പെട്ട പൗരസ്ത്യസഭകൾ പോലെ ഈ സഭയെയും നശിപ്പിക്കാൻ ഇത്തരം കുൽസിത പ്രവൃത്തികളിലൂടെ പിശാചിന് ചിലർ വെള്ളവും വളവും നൽകി പരിപോഷിപ്പിക്കുന്നു.


സീറോ സഭയിൽ പിശാചുണ്ട് : മാർ വർക്കി വിതയത്തിൽ



അധികാരവും അപ്പവും സ്വത്തും വാഗ്ദ്ദാനം ചെയ്ത് ക്രിസ്തുവിനെപ്പോലും പരീക്ഷിച്ച പിശാചിന്റെ പ്രലോഭനങ്ങളിൽ നമ്മുടെ പിതാക്കൻമാരും അടിപ്പെട്ടൊ എന്നു ന്യായമായി സംശയിക്കുമ്പോൾ പണ്ട് മാർ വർക്കി വിതയത്തിൽ പിതാവിന്റെ വാക്കുകൾ ഓർമ്മ വരുന്നു. "ഈ സഭയിൽ പിശാചുണ്ട്". അതെ ഈ സഭയിൽ പിശാചുണ്ട് . കലഹത്തിന്റെ യും ഭിന്നിപ്പിന്റെയും കള്ളത്തരങ്ങളുടെയും നുണയൻമാരുടെയും പിതാവായ പിശാച്. നാലഞ്ചു പതിറ്റാണ്ടുകളായി ഈ സഭയെ അനൈകൃത്തിലൂടെ കലഹത്തിലൂടെ തകർക്കാൻ ഭിന്നിപ്പുകളുണ്ടാക്കി കൊണ്ടിരിക്കുന്ന പിശാച്. അന്യ മത ചിഹ്നങ്ങൾ പരിശുദ്ധമായ അൾത്താരയിൽ സ്ഥാപിച്ച തുവഴി ദൈവചൈതന്യത്തെ നമ്മിൽ നിന്നകറ്റുന്ന പിശാച് . ആ പിശാചിന്റെ ദുഷ്കർമ്മങ്ങൾക്കെതിരെ സഭാമക്കൾക്ക് ഇനിയും 'ഒന്നിക്കാനാകുന്നില്ലെങ്കിൽ നാമാവശേഷമായ പല പൗരസ്ത്യ സഭകളുടെയും അവസ്ഥയിൽ പിശാച് താമസംവിനാ സീറോ മലബാർ സഭയെയും എത്തിക്കും സൂക്ഷിക്കുക.


From Facebook True Catholic

37 views0 comments

Comments


Contact
E-mail: syromalabargloballaity4justice@gmail.com

Thanks for submitting!

  • White Facebook Icon

Syro Malabar Global Laity 4 Justice and Truth

Disclaimer:  The website and all content, material, information, suggestions, pictures, images are provided for the information purpose of a reader,without any representation or endorsement by  the owner of the website. The views expressed by the writers in this website do not necessarily reflect the views or policies of owner of the website or website editor. The website  provides the URL or partial reproduction of printed articles as a service to the public.  The owner or editor of the website has not responsible for, and expressly discliams all liability for, dmanages of any kind arising out of use, reference to or reliance on any information contained with  this website. 

Website editor.  Any enquiries: syromalabargloballaity4justice@gmail.com

bottom of page