top of page
  • syromalabargloballaity4justice

സിറോ മലബാർ സഭയിലെ ആരാധനക്രമ വിവാദം ഒരു തിരിഞ്ഞുനോട്ടം...

Updated: Sep 11, 2022




മാർത്തോമാസ്ലീഹായിൽ നിന്നു വിശ്വാസം സ്വീകരിച്ചവർ മാർത്തോമക്രിസ്ത്യനികൾ എന്ന് വിളിക്കപ്പെടുകയും പിന്നീട് ചരിത്രത്തിൽ നമ്മൾ വായിക്കുന്നപോലെ പുത്തൻകൂറ്റുകാരും പഴയകൂറ്റുകാരും ആയി ഇഴപിരിയുകയും വീണ്ടും ചിലരൊക്കെ ഒന്നിക്കുകയും, ഉദയംപേരൂർ സുനഹദോസും ഒക്കെ നമുക്ക് അറിവുള്ള ചരിത്രസംഭവങ്ങളാണ്. പിന്നീട് ഈ ചരിത്രം ഇതൾ വിരിയുന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. കേരളത്തിലെ സഭകളെ സംബന്ധിച്ചിടത്തോളം വളരെ പ്രത്യേകതകളുള്ള ഒരു നൂറ്റാണ്ട് ആയിരുന്നു അതു. സഭകളുടെ ആദിമരൂപം നിലനിർത്തിക്കൊണ്ട് ഉണ്ടായ മാറ്റങ്ങൾ, പരിവർത്തനങ്ങൾ ഒക്കെ തന്നെ ഈ നൂറ്റാണ്ടിൽ ആണ് സംഭവിച്ചത്. സീറോമലബാർ സഭ സ്ഥാപിക്കപ്പെട്ടത് ഈ നൂറ്റാണ്ടിൽ തന്നെയാണ്. സീറോ മലങ്കര സഭയും നിലവിൽ വന്നത് ഈ നൂറ്റാണ്ടിൽ തന്നെയാണ്. കേരള സഭ ചരിത്രപരമായ വലിയ മാറ്റങ്ങൾക്ക് വിധേയമായതും ഈ കാലഘട്ടത്തിൽ ആണ്.


നമുക്ക് ഏവർക്കും അറിയാവുന്നത് പോലെ സീറോ മലബാർ സഭ ഒരു സ്വതന്ത്ര സഭ ആകുന്നത് ഇരുപതാം നൂറ്റാണ്ടന്റെ തുടക്കത്തിലാണ്. അതുവരെയും സ്വതന്ത്രമല്ലാത്ത വിവിധ സഭകളിൽ ആയി മാർത്തോമാ ക്രിസ്ത്യാനികൾ, സെന്റ് തോമസിൽ നിന്ന് വിശ്വാസം സ്വീകരിച്ച ക്രിസ്ത്യാനികൾ വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരാപ്പുഴ വികാരിയത്തിന്റെ ഭാഗമായിരുന്ന സിറോ മലബാർ സഭ സ്വാതന്ത്ര്യം പ്രാപിച്ചു നിലവിൽ വന്നു. അങ്ങനെ സ്വതന്ത്രമായ സിറോ മലബാർ സംസ്കാരം കാലക്രമത്തിൽ വളരുകയും അതിന്റെതായ രൂപം പ്രാപിക്കുകയും ചെയ്തു. 1920 കളിലാണ് ഒരു സ്വതന്ത്ര സിറോ മലബാർ ഹയരാർക്കി നൽകുന്നതിനെക്കുറിച്ച് പരിശുദ്ധ സിംഹാസനം ചിന്തിക്കുന്നത്. 1887ൽ ആദ്യമായി സിറോ മലബാർ എന്ന് മാർത്തോമാക്രിസ്ത്യനികൾ പരിശുദ്ധസിംഹസനത്താൽ വിളിക്കപ്പെട്ടു. അങ്ങനെയാണ് വികാരിയത്തുകൾ സ്ഥാപിക്കപ്പെടുന്നത്. സിറോ മലബാർ സഭയുടെ ആസ്ഥാനം എവിടെ ആയിരിക്കണമെന്ന വളരെ പ്രസക്തമായ ചോദ്യമാണ് പരിശുദ്ധ സിംഹാസനത്തിനു മുൻപിൽ വെയ്ക്കപ്പെട്ടത്. ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതു അന്നത്തെ സാഹചര്യത്തിൽ എറണാകുളം ആയിരിക്കും ഏറ്റവും ഉചിതം എന്നതാണ്. അങ്ങനെ 1923ൽ എറണാകുളം കേന്ദ്രീകരിച്ച് സീറോ മലബാർ സഭ സ്ഥാപിക്കുകയും പിന്നീട് മറ്റു രൂപതകൾ കാലക്രമത്തിൽ നിലവിൽ വരുകയും എറണാകുളം അതിരൂപതയായി ഉയർത്തപ്പെടുകയും ചെയ്തു. നമ്മുടെ ആരാധനക്രമം പൂർണമായും ആന്ന് സുറിയാനി ഭാഷയിലായിരുന്നു. സുറിയാനി ഭാഷയിൽ നമ്മൾ പിന്തുടർന്നു പോകുന്ന ആരാധനക്രമം നമ്മൾ അങ്ങനെതന്നെ തുടരുകയായിരുന്നു. ഈ രീതിയിൽ നമ്മൾ മുന്നോട്ടു പോകുന്നതിനിടയിലാണ് വലിയ ഒരു മാറ്റം സഭയിൽ ഉണ്ടാവുന്നത്. നമ്മുടെ ആരാധനക്രമ വ്യവസ്ഥയ്ക്ക് കൂടുതൽ രൂഢമൂലമായ രൂപഭാവങ്ങൾ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെ കാര്യക്ഷമമായി ചിന്തിക്കുകയും അതിനുവേണ്ട ചില പരിശ്രമങ്ങൾ സഭയിൽ ആരംഭിക്കുകയും ചെയ്തു. പിന്നീട് ആരാധനക്രമ രംഗത്തു വലിയ നവീകരണങ്ങൾ സീറോ മലബാർ സഭയിൽ ഉണ്ടായി എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 1962 ൽ ഭാഗ്യസ്മരണാർഹനായ ജോൺ മാർപാപ്പ രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടുകയും കൗൺസിലിന്റെ ചൈതന്യം ലോകം മുഴുവനുമുള്ള സഭകളിൽ ആരാധനക്രമ നവീകരണത്തിന് കളമൊരുക്കുകയും ചെയ്തപ്പോൾ അത് സീറോ മലബാർ സഭയിലും ഉണ്ടായി. പിന്നീട് സീറോ മലബാർ സഭയിൽ ഒരു പുതിയ ആരാധനക്രമ വസന്തത്തിനു തുടക്കം കുറിക്കുന്നതിന് നേതൃത്വം കൊടുത്തത് മറ്റാരുമായിരുന്നില്ല, സാക്ഷാൽ ജോസഫ് Parecattil തിരുമേനി തന്നെ ആയിരുന്നു. മലബാർ സഭയുടെ യഥാർത്ഥ ആരാധനക്രമ പൈതൃകം അല്ലെങ്കിൽ പാരമ്പര്യം ഭാരതീയം ആണെന്നും എല്ലാ സ്രോതസ്സുകളിൽ നിന്നുo ശക്തി ഉൾക്കൊണ്ട്‌ കാലക്രമത്തിൽ ഉരുത്തിരിഞ്ഞു വന്ന ഒരു ആരാധനക്രമ ചൈതന്യം ആണ് ഇതെന്നും അതു ഏകാത്മകം അല്ലെന്നും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ഒരു ചരിത്രവിദ്യാർത്ഥി എന്ന നിലയിലുള്ള യഥാർത്ഥ ചരിത്രബോധമായിരുന്നു അദ്ദേഹത്തെ അതിനു പ്രേരിപ്പിച്ചത്. അതിനു കാരണം മാർത്തോമാ സ്ലീഹ ഇങ്ങോട്ടു ഒരു സംസ്കാരവും ഇറക്കുമതി ചെയ്തിട്ടില്ലെന്നും നമ്മൾ എല്ലാ സംസ്കാരങ്ങളിൽ നിന്നും വന്ന നല്ല സ്വാധീനങ്ങളെ ഉൾക്കൊണ്ട്‌ വളർന്നു വന്നു എന്നും കാർഡിനൽ പിതാവ് മനസ്സിലാക്കി . അങ്ങനെ ലിറ്റർജി അഥവാ ആരാധനക്രമം നമ്മളെ സ്വാധീനിച്ച എല്ലാ സംസ്കാരങ്ങളിൽ നിന്നും നല്ലത് ഉൾക്കൊണ്ട്‌ പുരോഗതിയിലേക്ക് വളരണമെന്ന് അദ്ദേഹം സ്വപ്നം കണ്ടു.ഇങ്ങനെ സീറോ മലബാർ സഭയിലെ ലിറ്റർജി സംബന്ധിച്ച് നവീകരണം ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ശക്തമായി തന്നെ നടത്തുകയും ചെയ്തു.ഇങ്ങനെ സമഗ്രതയുള്ള ഒരു ആരാധനക്രമ വ്യവസ്ഥ വളർത്താൻ പരിശ്രമിക്കുകയും ചെയ്തു.

Watch more videos https://www.youtube.com/channel/UCxwB4CUOt2jMc6hAvcpTmbg/videos എന്നാൽ ഇതിനിടയിൽ അതിനോട് എതിർപ്പുള്ള ഒരു വിഭാഗവും സീറോ മലബാർ സഭയിൽ ഉണ്ടായി. 1968-ലെ തക്സ നവീകരണവും രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടു വച്ച ആരാധനക്രമ നവീകരണ സങ്കല്പവും പഴമയിലേക്കുള്ള തിരിച്ചുപോക്കാണ് എന്ന് ഈ വിഭാഗം ശക്തമായ നിലപാടെടുത്തു. ചങ്ങനാശ്ശേരി അതിരൂപത കേന്ദ്രീകരിച്ച് ഒരു മെത്രാന്റെ നേതൃത്വത്തിൽ ഇതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഉണ്ടാവുകയും അങ്ങനെ സീറോ മലബാർ സഭയിൽ ആരാധനക്രമത്തെ സംബന്ധിച്ച് വലിയ അഭിപ്രായവ്യത്യാസം ഉയർന്നു വരികയും ചെയ്തു. യഥാർത്ഥത്തിൽ സീറോ മലബാർ സഭയുടെ ആരാധനക്രമ പാരമ്പര്യം എന്താണ് എന്ന് ഇത്തരുണത്തിൽ അന്വേഷിക്കുന്നത് വളരെ ഉചിതമാണ്. അതു ഏകസ്രോതസ് മാത്രം ഉള്ളതാണോ അതോ പല സ്രോതസുകളിൽ നിന്നു നല്ലതൊക്കെ സ്വീകരിച്ചു വളരേണ്ട, പുതിയ കാലഘട്ടത്തിന്റെ, പ്രത്യേകിച്ചു പുതിയ തലമുറകളുടെ ആവശ്യങ്ങളോട് പ്രതികരണം നടത്താൻ കഴിയുന്ന ഒന്ന് ആകണോ? വളരെ പ്രസക്തമായ ചോദ്യം. ഏതായാലും സഭയിൽ നേരത്തെ പറഞ്ഞ മെത്രാനും സംഘവും വലിയ ഭിന്നിപ്പിനും, അഭിപ്രായവ്യത്യാസത്തിനും,കലഹത്തിനും തുടക്കമിട്ടു. നമ്മുടെ ലിറ്റര്ജി നവീകരണം, സഭാനവീകരണം, മുന്നോടുള്ള വളർച്ച ഒക്കെ തന്നെ പിന്നീട് പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് സിറോ മലബാർ സഭയിൽ ഉണ്ടായത്. ഇതിനിടയ്ക്കും എറണാകുളം അതിരൂപതയിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടു വെച്ച വലിയ സാമൂഹികവിപ്ലവം തന്നെ അരങ്ങേറുകയായിരുന്നു. കൗൺസിൽ നിർദേശങ്ങൾ കേരളത്തിൽ ആദ്യമായി നടപ്പാക്കിയ അതിരൂപത എറണാകുളമാണ്. സഭയുടെ തന്നെ ചരിത്രത്തിൽ ആദ്യമായി എല്ലാ ഇടവകകളിലും പാരിഷ് കൗൺസിൽ സംഘടിപിക്കപ്പെട്ടു. എല്ലാ പ്രവർത്തനമണ്ഡലംഗളിലും വലിയ ഉണർവ് ദൃശ്യമായി. Pastoral കൗൺസിലുകൾ ആദ്യമായി സംഘടിപ്പിക്കപ്പെട്ടതും എറണാകുളം അതിരൂപതയിലാണ്. നമുക്ക് ആദ്യമായി ഒരു Pastoral Centre നിലവിൽ വന്നു. അൽമായപങ്കാളിത്തം വളരെയേറെ വര്ധിച്ചു. കൂടിയാലോചനകൾ നടന്നു. കൗൺസിൽ വിഭവനം ചെയ്ത പുതിയ പന്തകുസ്താ അതിരൂപത മുഴുവൻ വീശിയടിച്ചു. ഇതേ സമയo ഇങ്ങനെയുള്ള നല്ല മാറ്റങ്ങളോട് മുഖം തിരിച്ചു നിൽക്കുന്ന സമീപനമാണ് കൽദായവാദികളുടെ സ്വാധീനത്തിൽപെട്ട പല തെക്കൻ രൂപതകളും സ്വീകരിച്ചത്. ഇവിടെയൊക്കെ ഇപ്പോളും നിലനിൽക്കുന്ന മേധാവിത്ത സമീപനം ഇതിന്റെ മികച്ച തെളിവാണ്.

Watch more videos https://www.youtube.com/channel/UCxwB4CUOt2jMc6hAvcpTmbg/videos ആരാധനക്രമപ്രതിസന്ധി സഭയിൽ വർദ്ധിക്കുകയും പിന്നീട് കാലക്രമത്തിൽ അത് സഭയുടെ ഭരണ സംവിധാനത്തെ തന്നെ ഗൗരവമായി ബാധിക്കുകയും ചെയ്തു. 1990 ആകുമ്പോഴേക്കും ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഈ പ്രതിസന്ധിക്കിടയിലാണ് സീറോ മലബാർ സഭയിൽ എറണാകുളം അതിരൂപതാoഗമായ പേപ്പൽ ഡെലീഗേറ്റ് മാർ ഏബ്രഹാം കാട്ടുമന ശക്തമായ ഒരു ഇടപെടൽ നടത്തുന്നത്.അദ്ദേഹം തന്റെ പരിശ്രമത്തിലൂടെ ആരാധനക്രമ വ്യവസ്ഥയ്ക്ക് ഒരു വ്യക്തമായ, നിയതമായ രൂപം ഉണ്ടാക്കാനായി ഇടപെടുകയും അതിനു മുൻകൈ എടുക്കുകയും ചെയ്തു.പക്ഷേ ആ ഇടപെടൽ പൂര്ണ്ണ വിജയത്തിലെത്താൻ അദ്ദേഹത്തിന് വേണ്ടത്ര പിന്തുണ Oriental കോൺഗ്രിഗേഷനിൽ നിന്നും അതുപോലെതന്നെ സീറോ മലബാർ മെത്രാന്മരിൽ നിന്നും ലഭിക്കേണ്ടത് ഉണ്ടായിരുന്നു. പക്ഷേ വേണ്ടത്ര പിന്തുണ കിട്ടാത്ത ഒരു സാഹചര്യമാണ് ഉണ്ടായത്. എന്ന് മാത്രമല്ല മാർ കാട്ടുമന വലിയ അക്രമണങ്ങൾക്കുo വ്യക്തിപരമായ അധിക്ഷേപങ്ങൾക്കു പോലും വിധേയനായി.തനിക്ക് ലഭിച്ച പരിമിതമായ സമയത്തിനുള്ളിൽ അദ്ദേഹം ആരാധനക്രമ പ്രശ്നത്തെക്കുറിച്ച് പഠിക്കുകയും നിർദ്ദേശിച്ച പരിഹാരമാർഗങ്ങൾ റോമിനു മുൻപിൽ അവതരിപ്പിക്കുകയും ചെയ്യതു.ഈ പരിഹാരമാർഗ്ഗങ്ങൾ ശരിയാംവണ്ണം നടപ്പാക്കിയാൽ സീറോ മലബാർ സഭയുടെ ആരാധനക്രമ പ്രശ്നങ്ങൾ എന്നന്നേക്കുമായി പരിഹരിക്കാൻ കഴിയും എന്നുള്ളതായിരുന്നു യഥാർത്ഥ വസ്തുത. പക്ഷെ നിർഭാഗ്യവശാൽ അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ റോമിൽ വെച്ചു അതിനു മുൻപ് മരണപ്പെട്ടു. അങ്ങനെ അദ്ദേഹം ഏറ്റെടുത്ത ദൗത്യം അപൂർണ്ണമായി തുടരുകയും അത് വിജയത്തിലെത്താതെ ഇരിക്കുകയും ചെയ്തു. ഒരുപക്ഷേ അതു വിജയത്തിൽ എത്തിയിരുന്നെങ്കിൽ സീറോ മലബാർ സഭയുടെ ചരിത്രംതന്നെ മറ്റൊന്നാകുമായിരുന്നു. പക്ഷെ അതു സംഭവിച്ചില്ല. ഇതിനു ശേഷം വത്തിക്കാൻ തന്നെ മുൻകൈ എടുത്തു ഈ പ്രശ്നം പഠിക്കുവാൻ 1996ൽ വൈറ്റ് കമ്മീഷനെ അപ്പോയ്ന്റ് ചെയ്തു. ഈ കമ്മീഷൻ കൊടുത്ത റിപ്പോർട്ട് എറണാകുളം അതിരൂപതയ്ക്കു അനുകൂലവും, അതുപോലെ കൽദായപക്ഷത്തെ അവർ സഭയിൽ ഉണ്ടാക്കിയ പ്രശ്നങ്ങളുടെ പേരിൽ പ്രതികൂട്ടിൽ നിർത്തുന്നതും ആയിരുന്നു. പക്ഷെ ഈ റിപ്പോർട്ട്‌ പിന്നീട് വെളിച്ചം കണ്ടില്ല. നടപാക്കപെട്ടുമില്ല. ഇതിനു ശേഷം 1997ൽ ഒരു ഒത്തുതീർപ് സ്ഥാനാർഥി എന്ന നിലയിൽ നല്ലവനായ മാർ വർക്കി വിതയത്തിൽ തിരുമേനി സഭയുടെ അമരത്തു എത്തുകയും അദ്ദേഹം മുൻകൈ എടുത്തു ആരാധനക്രമത്തെക്കുറിച്ചു (അതിനിടയ്ക്കു 1992ൽ Synodal സംവിധാനം നിലവിൽ വന്നു ) ഒരു പൊതു അഭിപ്രായസർവേ വൈദികർക്കും, അൽമായർക്കും, സന്യസ്തർക്കും ഇടയിൽ നടത്തുകയും ചെയ്തു. ഇതും വ്യക്തമായി കൽദായവാദികൾക്കു എതിരാണ് എന്ന് കണ്ടു ഇപ്പോഴും അതിന്റെ ഫലം, അഭിപ്രായം പുറത്തുവിട്ടിട്ടില്ല. വീണ്ടും സഭയിൽ പ്രശ്നങ്ങൾ രൂക്ഷമാവുകയും ഒരു ഒത്തുതീർപ് ഫോർമുല എന്ന നിലയിലാണ് 50 -50 മോഡൽ കുർബാന അവതരിപ്പിക്കപെടുന്നത്.

Watch more videos https://www.youtube.com/channel/UCxwB4CUOt2jMc6hAvcpTmbg/videos ഈ ഫോർമുല അവതരപ്പിക്കപ്പെട്ടപ്പോൾ തന്നെ എറണാകുളം അതിരൂപതയിലും തൃശൂർ അടക്കമുള്ള വടക്കൻ രൂപതകളിലും പ്രശനങ്ങൾ ഉണ്ടാവുകയും അത് വലിയ എതിർപ്പിന് കാരണമാവുകയും ചെയ്തു. അതിന്റെ പ്രധാന കാരണം ഇത് ദൈവശാസ്ത്രപരമായി തെറ്റായ രീതിയാണ് എന്നത്കൊണ്ടാണ്. കുർബാന തുടങ്ങുമ്പോൾ മാത്രം അൽപസമയം ജനങ്ങൾക്കു നേരെ തിരിഞ്ഞു നില്കുകയും പിന്നീട് മർമപ്രധാനമായ എല്ലാ അവസരങ്ങളിലും (പ്രത്യേകിച്ചു കൂദശാപരികർമ വേളയിൽ ) ജനങ്ങളിൽ നിന്നു അതു മറച്ചു വെയ്ക്കുകയും ചെയുക എന്നത് ഗുരുതരമായ ദൈവശാസ്ത്ര പിഴവാണെന്ന് പല സഭാപണ്ഡിതരും അഭിപ്രായപ്പെട്ടത് കൊണ്ടും തന്നെ അതു രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്ന ആരാധനക്രമ ചൈതന്യത്തിന് എതിരാണെന്നുo എറണാകുളം അതിരൂപതയും എല്ലാ വടക്കൻ രൂപതകളും, കേരളത്തിന് വെളിയിൽ ഉള്ള രൂപതകളും നിലപാട് എടുത്തു. അങ്ങനെ ഈ രൂപതകളുടെ ശക്തമായ എതിർപ്പിനെ തുടർന്നു ഈ രൂപതകളിൽ (എറണാകുളം ഉൾപ്പടെ ) കാനോൻ 1538 പ്രകാരം ഒഴിവു നല്കപ്പെട്ടു. ഈ ഒഴിവു അനിശ്ചിതകാലത്തേയ്ക്കു നല്കപ്പെട്ടതാണ്. ഈ ഒഴിവു നിലനിൽക്കെയാണ് 2021ൽ വീണ്ടും ആരാധനാക്രമഏകീകരണം ഏകപക്ഷീയമായി അടിച്ചേല്പിക്കപ്പെടുന്നത്. അതിന് പ്രധാന കാരണം 2017 മുതൽ സഭയെ വിഴുങ്ങിനിൽക്കുന്ന ഭൂമി വിവാദം തന്നെയാണ്. ഭൂമിവില്പനയിലൂടെ എറണാകുളം അതിരൂപതയ്ക്കു കോടികളുടെ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും അതു വൈദികരും, അൽമായരും വളരെ ഗുരുതരമായി കണക്കാക്കുകയും ചെയ്തപ്പോൾ സ്വാഭാവികമായും അന്വേഷണകമ്മീഷനുകൾ വരുകയും അന്വേഷണം നടത്തപെടുകയും ചെയ്തു. വത്തിക്കാൻ നിയോഗിച്ച കെപിഎംജി, ഇഞ്ചോടി കമ്മീഷൻ, ബെന്നി മാരാപറമ്പിൽ കമ്മീഷൻ തുടങ്ങി എല്ലാ അന്വേഷണസമിതികളും ക്രമക്കേട് ആരോപിക്കുകയും വേണ്ട നിയമനടപടികൾ ശിപാർശ ചെയുകയും ഉണ്ടായി. ഏകദേശം 17 കേസുകൾ വിവിധ കോടതികളിൽ നിലവിൽ വരുകയും പ്രക്ഷുബ്ദമായ ഒരു സാഹചര്യം സഭയിൽ സംജാതമാവുകയും ചെയ്തു. ഇതിൽ നിന്നു ശ്രദ്ധ തിരിക്കുവാനും എറണാകുളം അതിരൂപതയെ കൂടുതൽ പ്രതിസന്ധിയിലാകുവാനും വേണ്ടിയാണ് ഉറങ്ങികിടന്ന, അപ്രസക്തമായ ആരാധനക്രമ വിവാദം ഉയർത്തികൊണ്ട് വന്നത് എന്നത് ന്യായമായ സംശയമാണ്. ഈ സംശയം ബലപെടുത്തുന്ന സാഹചര്യം ആണ് പിന്നീട് ഉണ്ടായത്. എറണാകുളം അതിരൂപതയുടെ ഭരണത്തിൽ നിന്നു മേജർ അർച്ബിഷപ് മാറ്റപെടുകയും പകരം നിയമിതനായ മെട്രോപൊളിറ്റിൻ വികാരി മാർ ആന്റണി കരിയിൽ ഇതിന് മുൻപും പല തവണ പല രൂപതകളിൽ ഉപയോഗിച്ചട്ടുള്ള കാനോൻ 1538 പ്രകാരമുള്ള ഒഴിവു അതിരൂപതയിൽ നൽകാൻ ശ്രമിക്കുകയും എന്നാൽ ആരോടും ആലോചിക്കാതെ, Synodil പോലും ചർച്ച നടത്താതെ പ്രസ്തുത കാനോനു ഉണ്ടായിരുന്ന നിയമപ്രാബല്യം എടുത്തു കളയപെടുകയുമാണ് ഉണ്ടായത്. എല്ലാത്തിനും പുറമെ അതിരൂപതയുടെ നിലപാടിനോട് ചേർന്ന് നിന്നു പ്രശ്നം രമ്യമായി പരിഹരിക്കാൻ ശ്രമിച്ച മാർ കരിയിൽ പിതാവ് ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും ഇല്ലാതെ സ്ഥാനബ്രഷ്ടൻ ആക്കപെടുകയും എറണാകുളം ആതിരൂപതയുടെ പരിധിക്കുള്ളിൽ ഉള്ള താമസസൗകര്യം പോലും നിരസിക്കപ്പടുകയും ചെയ്തു. ഇപ്രകാരം അതിരൂപതയോടു ചെയ്യാവുന്ന വലിയ അനീതി ചരിത്രം പോലും മാപ്പ് നല്കാത്ത അനീതി ചെയ്യപെട്ടു. സ്വാഭാവികമായും അതിരൂപതയുടെ മക്കൾ ഹൃദയം കൊണ്ട് മുറിപ്പെട്ടു. ആഴത്തിൽ വൃണിതമാനസരായി. വലിയ രീതിയിൽ വഞ്ചിക്കപ്പെട്ട തോന്നൽ, ഒറ്റപെട്ട അനുഭവം ഉണ്ടായി. കാരണം എന്താണ് എന്ന് നമ്മൾ ഓരോരുത്തരും ചോദിക്കണം? ന്യായമായ ആരാധനസ്വാതന്ത്ര്യം ആവശ്യപ്പെട്ടു എന്നതിൽ കവിഞ്ഞു നമ്മൾ ആരും ഒന്നും ചെയ്തിട്ടില്ല. നമ്മുടെ അതിരൂപതയുടെ പാരമ്പര്യത്തിന്, സ്വത്വത്തിന് വിരുദ്ധമായത് പലതും ഇനിയും ഇവിടെ അടിച്ചേല്പിക്കപെടുമെന്ന് നമ്മൾ ന്യായമായും ഭയപ്പെടുന്നു. അതു മാർത്തോമാകുരിശ് അഥവാ മനിക്കെയൻ കുരിശ് ആകാം, നാളെ നമ്മുടെ പള്ളികൾ വിരി ഇട്ടു മറയ്ക്കപ്പെടാം, ആൽത്താര മാറ്റി സഥപികപ്പെടാം, എല്ലാത്തിനും ഉപരി നമ്മുടെ പൈതൃകം തന്നെ അട്ടിമറിക്കപ്പെടാം. ഇതിനെല്ലാം എതിരെയാണ് അതിരൂപതയുടെ മക്കൾ സമരം ചെയുന്നത്. അല്ലാതെ പ്രശ്നം അൽപനേരം തിരിഞ്ഞുനിൽക്കൽ മാത്രമല്ല എന്ന് നാമുരോരുത്തരും മനസ്സിലാക്കണം. പിന്നെ മറന്നു കൂടാത്ത ഒരു വലിയ സത്യം അവശേഷിക്കുന്നു. എറണാകുളത്തിന്റേത് എല്ലാവരേയും കൈനീട്ടി സ്വീകരിച്ച ഒരു സംസ്കാരമാണ്. ആരോടും ഇല്ല എന്നു ഒരിക്കലും പറഞ്ഞിട്ടില്ല. അങ്ങനെയുള്ള തുറവി എറണാകുളം അതിരൂപതയ്ക്കു ലഭിച്ചത് കാർഡിനൽ Parecattil പിതാവിൽ നിന്നും രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിന്നുമാണ്. പക്ഷെ എറണാകുളം അതിരൂപത അർപ്പിച്ച വിശ്വാസം പലപ്പോഴും തകർത്തു കളയുന്ന സാഹചര്യമാണ് ഉണ്ടായത്. അതിരൂപതയുടെ പൂർവികസ്വത്തായ ഭൂമി തോന്നിയപോലെ ക്രയവിക്രയം നടത്തുകയും അതിരൂപതയ്ക്കു ഒരിക്കലും നികത്താൻ കഴിയാത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കി വെക്കപെടുകയും ചെയ്തു. എറണാകുളം അതിരൂപതയ്ക്കു ഉണ്ടായ ഈ നഷ്ടം, അപമാനം മറ്റൊരു രൂപതയ്ക്കും ഉണ്ടായിട്ടില്ല. പല രൂപതകളുടെയും അമരത്തു വന്ന എറണാകുളത്തു നിന്നുള്ള മെത്രന്മാർ പ്രസ്തുത രൂപതകളെ വളർത്തുകയും ഉയർത്തി നിർത്തുകയുമാണ് ചെയ്തത്. പക്ഷെ എറണാകുളം കടന്നു പോയത് ഒരു സാമ്പത്തിക അധിനിവേശത്തിലൂടെയും പിന്നെ ഒരു സാമൂഹിക അധിനിവേശതിലൂടെയുമാണ്. ഇതു നമ്മളാരും മറന്നുകൂടാത്ത ഒന്നാണ്. നാളെ നമ്മൾ ഭയപ്പെടുന്നത്പോലെ ഇതിലും ഭയാനകമായ ഒരു സാംസ്‌കാരികധിനിവേശം ഇവിടെ ഉണ്ടാകും. തെക്കൻ രൂപതകളിൽ സംഭവിച്ചപോലെ ക്രിസ്തു ഇല്ലാത്ത കുരിശും, മറയ്ക്കപെട്ട മധുബഹയും, യാമപ്രാർത്ഥനയും ഒക്കെ നമ്മുടെ ആതിരൂപതയിലും നടപാക്കപ്പെടും. ഇതിനും പുറമെ ഇപ്പോൾതന്നെ വളരെ ആസൂത്രിതമായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന പോലെ തെക്കൻ രൂപതകളിൽ നിന്നു മാത്രം മെത്രാൻമാർ വാഴിക്കപെടുകയും ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ അതിരൂപതയായ എറണാകുളം അങ്കമാലി പൂർണമായും അവഗണിക്കപ്പെടുകയും ചെയ്യപ്പെടാം.അതു സംഭവിക്കാതെ ഇരിക്കാൻ വേണ്ടിയാണ് നമ്മൾ ഇന്ന് തെരുവിൽ ഇറങ്ങണ്ടി വരുന്നത്. നമ്മുടെ ഭാവി തലമുറകൾക്ക് വേണ്ടിയാണ്. മറക്കാതെ ഇരിക്കാം




471 views0 comments

コメント


bottom of page