top of page
  • syromalabargloballaity4justice

മാനന്തവാടി രൂപത സൂര്യനിലേക്കു തിരിയുമോ???

ജനാഭിമുഖ കുര്ബാന : സംതൃപ്തരാണ്




യേശുവിനെ അപരനിലൂടെ കാണണം. ആ കാഴ്ച വരുമ്പോള്‍ ജനങ്ങളോടൊത്ത്, ജനങ്ങ ളുടെ കൂടെ ജനങ്ങളുടെ മുഖത്തു നോക്കി വേണം വിശുദ്ധ ബലി അര്‍പ്പിക്കാന്‍.


വി. കുര്‍ബാനയില്‍ ജനാഭിമുഖവും അള്‍ത്താരാഭിമുഖ വും എന്ന വിധത്തില്‍ ലിറ്റര്‍ജി ക്രമീകരിക്കുന്നതിനോടുള്ള അച്ചന്‍റെ അഭിപ്രായം എന്താണ്?


ലിറ്റര്‍ജിയില്‍ ഇടയ്ക്കിടക്ക് ജനങ്ങളെ അങ്ങോട്ടും ഇങ്ങോട്ടും പട്ടാള രീതിയില്‍ തിരിപ്പിക്കുന്നതിനു യാതൊരു പ്രസക്തിയുമില്ല. ജനങ്ങള്‍ പൊതുവേ അത് ആഗ്രിക്കുന്നില്ല. ഞങ്ങള്‍ നിലവിലുള്ള രീതിയില്‍ കുര്‍ബാന ചൊല്ലി അതില്‍ സംതൃപ്തരാണ്, സായൂജ്യമടയുന്നവരാണ്. ദൈവാനുഭവം നുകരു ന്നവരാണ് എന്നു തന്നെയാണ് ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. എന്നാല്‍ ഇതുവരെ ശീലിച്ചത് തെറ്റായിപ്പോയി അള്‍ത്താരയിലേക്കു തിരിഞ്ഞു നിന്നാലേ കുര്‍ബാനയ്ക്കു ഫലമുള്ളൂ എന്ന് വാദിക്കുന്നതില്‍ യാതൊരു പ്രസക്തിയു മില്ല. ഇന്നത്തെ കുര്‍ബാനക്രമത്തില്‍ ജനങ്ങള്‍ സന്തുഷ്ടരും സന്തോഷ ചിത്തരുമാണ്. അവര്‍ മാറ്റം ആഗ്രഹിക്കുന്നില്ല.


ഞങ്ങള്‍ ഇവിടെ ജനാഭിമുഖമായിട്ടാണ് കുര്‍ബാന ചൊല്ലുന്നത്. കര്‍ത്താ വ് നമ്മുടെ ഇടയിലുണ്ട്. ഇനി കര്‍ത്താവിനെ കണ്ടിട്ടില്ലാത്തവരെപ്പോലെ കര്‍ത്താവിനെ അന്വേഷിച്ച് അങ്ങോട്ടു തിരിഞ്ഞ് കണ്ടെത്തുക എന്നു പറയു ന്നത് എത്രയോ അര്‍ത്ഥശൂന്യമാണ്. നാം ഒരുമിച്ചിരിക്കുമ്പോള്‍ കര്‍ത്താവ് നമ്മുടെ മധ്യത്തിലുണ്ട്. ആ കര്‍ത്താവിനെ കണ്ടില്ല, ഇവിടെ കാണാന്‍ കിട്ടില്ല എന്നു പറഞ്ഞ് മറുവശത്തേക്കു തിരിഞ്ഞ് വൈദികരുടെ പിറകെ ജനം പോകണമെന്നു പറയുന്നതില്‍ പ്രസക്തിയില്ല. യേശുവിനെ അപരനിലൂടെ കാണണം. ആ കാഴ്ച വരുമ്പോള്‍ ജനങ്ങളോടൊത്ത്, ജനങ്ങളുടെ കൂടെ ജനങ്ങളുടെ മുഖത്തു നോക്കി വേണം വിശുദ്ധ ബലി അര്‍പ്പിക്കാന്‍. നമ്മള്‍ ഒരുമിച്ചു കൂടുമ്പോള്‍ നമ്മിലൂടെ യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്, ജീവനുള്ളവനായി വരികയാണ്.


കിഴക്കോട്ടു തിരിയണമെന്ന പാരമ്പര്യം കൊണ്‍സ്റ്റ ന്‍റൈന്‍ ചക്രവര്‍ത്തിയാണ് സഭയില്‍ അവതരിപ്പിച്ചത്. അദ്ദേ ഹമാണ് ഡിസംബര്‍ 25 ക്രിസ്മസ് ആയി ആഘോഷിക്കാന്‍ ആവശ്യപ്പെട്ടത്. അതു ക്രിസ്തുവിന്‍റെ ജന്മദിനമായിട്ടല്ല, റോമാ സാമ്രാജ്യത്തിന്‍റെ ദൈവമായ സൂര്യദേവന്‍റെ തിരു നാള്‍ ദിവസമായതിനാലാണ്. സണ്‍ഡേ എന്ന ഞായറാ ഴ്ച ഒവിവുദിവസമായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്. അത് സണ്‍ഡേ സൂര്യദേവന്‍റെ ദിവസമായതുകൊണ്ടാണ്. അത്ത രത്തില്‍ നമ്മള്‍ സണ്‍ഡേയിലേക്കും സൂര്യദേവനിലേക്കും തിരിയേണ്ട കാര്യമുണ്ടോ?


ഒരിക്കലുമില്ല. അതിന്‍റെ ഒരാവശ്യവുമില്ല. ഇനി വരാനിരിക്കുന്ന ദൈവ ത്തെയല്ല നാം കാത്തിരിക്കുന്നത്. ഇവിടെ നമ്മുടെ ഇടയില്‍ പുല്‍ക്കൂട്ടില്‍ പിറന്നു വീണവനെയാണ് നാം കാണുന്നതും ആരാധിക്കുന്നതും. ഇനി വരാ നിരിക്കുന്നു എന്ന സങ്കല്‍പത്തില്‍ അവനെ കിഴക്കോട്ട് നോക്കി പാര്‍ത്തിരി ക്കുന്നതില്‍ അര്‍ത്ഥമില്ല.


നിങ്ങളുടെ രൂപതയില്‍ ഈ മനോഭാവം ഉണ്ടാകണമെ ന്നാണോ ആഗ്രഹിക്കുന്നത്?


നിലവിലുള്ള ഈ സ്ഥിതി നിലനിറുത്തിക്കൊണ്ടുപോകണമെന്നാണ് എന്‍റെ ആഗ്രഹം. പണ്ടുണ്ടായിരുന്ന പേര്‍ഷ്യന്‍ ലിറ്റര്‍ജി അതേപടി ഇനി പുനസ്ഥാപിക്കണമെന്നു പറയുമ്പോള്‍ നാം ചരിത്രത്തെ പിന്നോട്ടടിക്കു കയാണ്.


കല്‍ദായ സഭയാണല്ലോ നമ്മുടെ പൂര്‍വിക സഭ. അവി ടെപ്പോലും ജനാഭിമുഖമായിട്ടാണ് കുര്‍ബാന ചൊല്ലുന്നത്?


ഇതൊക്കെ സത്യമാണെന്നിരിക്കേ ചില മെത്രാന്മാരുടെ ഇംഗിതത്തിനു മാത്രം വിലകൊടുത്ത് ഇത്തരത്തില്‍ ശാഠ്യത്തോടെ ഇതു കൊണ്ടുവരുന്നതില്‍ എന്തു പ്രസക്തിയുണ്ട്.


സിനഡ് വിശ്വാസികളെയും ജനങ്ങളെയും കേള്‍ക്കേ ണ്ടതാണെന്ന് അച്ചനു തോന്നുന്നുണ്ടോ?


വോക്സ് പോപ്പുളി വോക്സ് ദേയി - അതിനു വിലകല്‍പ്പിക്കണം . മെത്രാന്മാര്‍ അധികാരസ്ഥാനത്തിരിക്കുന്നവരാണ്. അതുകൊണ്ട് അവരെ അനുസരിക്കണമെന്നു പറയുമ്പോള്‍ മറ്റൊരു ചോദ്യമുണ്ട്: പീലാത്തോസി നോട് യേശു ചോദിച്ചതാണത്. "എന്തിനു നീ എന്നെ അടിച്ചു?" നാം അനുസരി ക്കും പക്ഷെ ഈ ചോദ്യം ചോദിക്കാന്‍ നാം മുതിര്‍ന്നുകൊണ്ടിരിക്കും - എന്തിനുവേണ്ടി, എന്തിനു നീ എന്നെ അടിച്ചു എന്ന ചോദ്യം വലിയൊരു തിയോളജിയായിരുന്നു. നീ അരുതാത്തത് ചെയ്യുകയാണ്, അരുതാത്തത് ഞങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു ശിക്ഷിക്കുകയാണ് എന്ന ധ്വനി അതിനുണ്ട്. അധികാരസ്ഥാനത്തിരിക്കുന്നവര്‍ അടിച്ചാല്‍ അനുസരണയുടെ പേരില്‍ ഞങ്ങള്‍ അടികൊള്ളും. പക്ഷെ എന്തിനു നീ എന്നെ അടിച്ചു എന്നു ഞങ്ങള്‍ നിരന്തരം ചോദിച്ചുകൊണ്ടിരിക്കും.


സഭയിലെ അധികാരം ആധിപത്യത്തിന്‍റെയോ കീഴട ക്കലിന്‍റെയോ അല്ല.


ഒരിക്കലുമല്ല. അതുകൊണ്ട് ഒരു തരത്തിലും ഇവരുടെ ഈ വാദത്തിനു വിലകല്‍പ്പിക്കാന്‍ നമുക്കു സാധിക്കാതെ പോകുന്നു. ഇനി നാം അനുസരിക്കു ന്നുവെങ്കില്‍ അതു ശ്വാസംമുട്ടുക്കൊണ്ടാണ്. ദൈവജനത്തെ ശ്വാസം മുട്ടിച്ചു മാത്രമേ അവര്‍ക്ക് ഈ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ സാധിക്കുകയുള്ളൂ. ഞങ്ങള്‍ വെറും മണ്ടന്മാരെപ്പോലെ അങ്ങോട്ടു തിരിയാന്‍ പറയുമ്പോള്‍ അതു ചെയ്യുന്നു, ഇങ്ങോട്ടെന്നു പറയുമ്പോള്‍ അതു ചെയ്യുന്നു... ഞങ്ങള്‍ക്ക് ഒരു ദൈവാനുഭവവും ഇല്ലാത്ത മട്ടില്‍ ഞങ്ങളുടെ അഭിപ്രായത്തിന് ഒരു വിലയും ഇല്ല എന്നമട്ടില്‍ അടിമകളെപ്പോലെ കാണുന്നു. ഈ പ്രവണത മെത്രാന്മാരുടെ ആധിപത്യമായും ദൈവജനത്തിനു ഒട്ടും വിലകല്‍പ്പിക്കാത്ത ഒന്നായും മാത്രമേ എനിക്കു കാണാനാകൂ.


ഫാ. കുര്യാക്കോസ് പറമ്പില്‍

(മാനന്തവാടി രൂപത)

14 views0 comments

Comments


bottom of page